ഒരു പോരാളിയാണവന്‍, നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും ! അസിം എന്ന കൊച്ചുമിടുക്കനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് രാഹുല്‍ഗാന്ധി

ശാരീരികമായ വെല്ലുവിളികളെ നേരിടുന്ന അസിമിനെ കണ്ടതും സംസാരിച്ചതും രാഹുല്‍ ഗാന്ധി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതും, എംഐ ഷാനവാസിന്റെ വീട്ടില്‍ പോയതും, ജനങ്ങളുമായി സംസാരിച്ചതുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് കേരള സന്ദര്‍ശന വേളയില്‍ അസിം എന്ന കൊച്ചു മിടുക്കനൊപ്പം സമയം ചെലവഴിക്കുന്ന കൊണ്‍ഗ്രസ് അധ്യക്ഷന്റെ വീഡിയോയാണ്.

ശാരീരികമായ വെല്ലുവിളികളെ നേരിടുന്ന അസിമിനെ കണ്ടതും സംസാരിച്ചതും രാഹുല്‍ ഗാന്ധി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഞാനിന്ന് കേരളത്തില്‍ വച്ച് അസിമിനെ കണ്ടു. ഒരു പോരാളിയാണവന്‍. അവന്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും. അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്’എന്ന് വീഡിയോയ്ക്ക് താഴേ രാഹുല്‍ ഗാന്ധി കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് കൊടുത്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. കുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പിതാവും വിവരിക്കുന്നുണ്ട്.

വീഡിയോ കാണാം

Exit mobile version