വേദിയില്‍ കൂടുതല്‍ സ്ത്രീകളെ പ്രതീക്ഷിച്ചതായി രാഹുല്‍ ഗാന്ധി

ഈ വേദിയില്‍ സ്ത്രീപ്രാതിനിധ്യം കൂടുതലുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. കേരളത്തില്‍ അതിനുള്ള ഒരുപാട് പേരുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ എന്റെ ബൂത്ത് എന്റെ അഭിമാനം പരിപാടിയില്‍ സംസാരിക്കവെയാണ് വനിതാ നേതാക്കളുടെ അഭാവത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അതൃപ്തി രേഖപ്പെടുത്തിയത്.

ഈ വേദിയില്‍ സ്ത്രീപ്രാതിനിധ്യം കൂടുതലുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. കേരളത്തില്‍ അതിനുള്ള ഒരുപാട് പേരുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിനായി കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്‍ന്നുവരണം- രാഹുല്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ഥി പട്ടികയായിരിക്കും കോണ്‍ഗ്രസ് പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എംഐ ഷാനവാസിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് രാഹുല്‍ മറൈന്‍ ഡ്രൈവിലെ യോഗസ്ഥലത്തേക്ക് എത്തിയത്.

Exit mobile version