സീറ്റ് തന്നാല്‍ നിരസിക്കില്ല; എംഐ ഷാനവാസിന്റെ മകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരെ കാണാന്‍ കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്റെ വീട്ടിലേക്കായിരുന്നു.

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന് എംഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരെ കാണാന്‍ കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്റെ വീട്ടിലേക്കായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു.

മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഷാനവാസിന്റെ വീട്ടിലെത്തിയത്. ഏകെ ആന്റണി , ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സന്ദര്‍ശിക്കുകയുണ്ടായി.

Exit mobile version