എംഐ ഷാനവാസിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഏകദേശം പത്ത് മിനിട്ടോളം ഇവിടെ ചിലവഴിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങിയത്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഏകദേശം പത്ത് മിനിട്ടോളം ഇവിടെ ചിലവഴിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങിയത്.

കേരളത്തിലെത്തിയ ശേഷം ആദ്യം അദ്ദേഹം പോയത് നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള ഷാനവാസിന്റെ വീട്ടിലേക്കാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം ഏകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

Exit mobile version