കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നു; റെയ്ഡില്‍ നിയമപരമായി തെറ്റില്ല; ചൈത്രയ്‌ക്കെതിരെ നടപടിയില്ലെന്ന് എഡിജിപി

റിപ്പോര്‍ട്ടില്‍ ചൈത്രയ്‌ക്കെതിരെ നടപടിയും ശുപാര്‍ശ ചെയ്യുന്നില്ല.

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണ്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നെന്ന് എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നു ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍ ചൈത്രയ്‌ക്കെതിരെ നടപടിയും ശുപാര്‍ശ ചെയ്യുന്നില്ല. എഡിജിപി ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.

നേരത്തെ സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്രയുടെ നടപടി ചട്ടവിരുദ്ധമല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സിഐ എന്നിവരില്‍ നിന്നെല്ലാം എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

Exit mobile version