തൃശ്ശൂരിലെത്തിയാല്‍ മണിച്ചേട്ടനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? മോഡിയുടെ പ്രസംഗത്തിലും കലാഭവന്‍ മണിയ്ക്ക് ആദരം! നിറകൈയ്യടിയുമായി ജനങ്ങള്‍

നരേന്ദ്ര മോഡിയുടെ പ്രസംഗത്തിലും കലാഭവന്‍ മണിക്ക് ആദരം.

തൃശ്ശൂര്‍: യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനായി തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിലും കലാഭവന്‍ മണിക്ക് ആദരം. പ്രസംഗത്തിനിടെ മോഡി കമല സുരയ്യയും കലാഭവന്‍ മണിയും അടക്കമുള്ള സാംസ്‌കാരിക പ്രമുഖരെ പരാമര്‍ശിച്ചു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം.

‘കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രവും തൃശ്ശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണിത്. മഹാന്‍മാരായ സാഹിത്യനായകന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശ്ശൂര്‍. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്’.

‘ഈ നാടിന്റെ കലാകാരന്‍ കലാഭവന്‍ മണിയെ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ്’- മോഡി പറഞ്ഞു. കലാഭവന്‍ മണിയെ കുറിച്ചുള്ള മോഡിയുടെ പരാമര്‍ശം ജനങ്ങള്‍ നിറകൈയ്യടിയോടെയാണ് സ്വാഗതം ചെയ്തത്.

Exit mobile version