രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം; നിയമസഭ ചേരില്ല, സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച്

ഇന്നലെ ചേര്ന്ന കാര്യോപദേശക സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെത്തുടര്‍ന്ന് 29ന് നിയമസഭ ചേരില്ല. ഇന്നലെ ചേര്ന്ന കാര്യോപദേശക സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്.

പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റിയത്. അതിന് പകരം ഫെബ്രുവരി ഒന്നിന് സഭ ചേരും. 29 ന് രാവിലെയാണ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നത്. പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുക്കും

Exit mobile version