പ്രിയനന്ദനന് നേരെയുള്ള അക്രമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം, ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ല..! മുഖ്യമന്ത്രി

തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനനെതിരെ ആര്‍എസ്എസ് ചാണകവെള്ളമൊഴിക്കുകയും അക്രമിക്കുകയും ചെയത് സംഭവം തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രിയനന്ദനന് നേരെയുള്ള അക്രമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ലൈംഗിക ചുവയോടെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പ്രിയനന്ദനന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെതിരെ അദ്ദേഹം കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു അദ്ദേഹത്തിന് നേരം ചാണകവെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Exit mobile version