മൂന്നുവയുകാരിയായ കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തു..! നീതിന്യായ രംഗത്തെ ഉന്നതന് എതിരേ പോക്സോ കേസ്

കൊച്ചി: സംസ്ഥാനത്തെ നീതിന്യായ രംഗത്തെ ഒരു ഉന്നതന് എതിരേ പോക്സോ കേസ്. മൂന്നുവയുകാരിയായ കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാചതിയിലാണ് കേസ്. പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ 14-നു രാത്രിയില്‍ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. ‘ഇരയുടെ മുത്തച്ഛന്‍ (59 വയസ്)’ എന്നു മാത്രമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ ‘ഇരയുടെ മുത്തച്ഛന്‍’ നീതിന്യായരംഗത്തെ ഒരു പ്രമുഖനാണെന്നു വ്യക്തമായി.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കള്‍ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.

ഡോക്ടര്‍ ആവലാതിക്കാരനായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്കു കൈമാറി.

Exit mobile version