ആയുര്‍വേദവും ഹോമിയോപ്പതിയും വ്യാജചികിത്സയാണെന്ന മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായത്തോട് യോജിപ്പില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം; ആയുര്‍വേദവും ഹോമിയോപ്പതിയും വ്യാജചികിത്സയാണെന്ന ഐഎംഎ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചികിത്സാ രംഗത്ത് ഓരോ മേഖലയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അത് ആയുര്‍വേദത്തിനുമുണ്ട്. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ എത്തിയവരാണ് ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ എന്നീ മേഖലകളിലെ ബിരുദധാരികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചില ഔഷധങ്ങള്‍ കൊണ്ട് അസുഖങ്ങള്‍ ഭേദമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാജ ചികിത്സയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ആയുര്‍വേദത്തിന്റേതുള്‍പ്പെടെ മരുന്ന് വില്‍പനയില്‍ ലാഭകൊതി തടയാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ആയുഷിലുടെ ആയുര്‍വേദത്തിനും ഇതര ചികിത്സാ സമ്പ്രദായങ്ങളുടെയും പുനരുജ്ജീവനമാണ് വകുപ്പ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചത് ആരോഗ്യവകുപ്പിന്റെ അനുമതിയോടെയായിരുന്നില്ല. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുമോ എന്ന ആശങ്കയുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.

Exit mobile version