രാഹുല്‍ ഗാന്ധി ഈ മാസം 29ന് കേരളത്തില്‍..! പ്രിയങ്കാ ഗാന്ധിയേയും രാഹുലിനൊപ്പം ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ സന്ദര്‍ശനം നടത്തും. രാഹുല്‍ ഈ മാസം 29- ന് കേരളത്തിലെത്തുമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധിയേയും രാഹുലിനൊപ്പം ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

നേരത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതായി മുല്ലപ്പള്ളി അറിയിച്ചിരുന്നു. വിജയസാധ്യത മാത്രം അടിസ്ഥാനമാക്കിയാവും ഇക്കുറി സ്ഥാനാര്‍ഥി നിര്‍ണയം എന്നാണ് കെപിസിസി അധ്യക്ഷന്റെ ഉറപ്പ്.

Exit mobile version