നിഷ ജോസ് കെ മാണി കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകില്ല! കേരളയാത്രയുടെ ശോഭ കെടുത്താനുള്ള അഭ്യൂഹങ്ങളാണിത്; ജോസ് കെ മാണി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി കോട്ടയത്ത് നിന്നും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി എംപി. കോട്ടയത്ത് നിന്നുള്ള സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ചര്‍ച്ച ചെയ്ത് അനുയോജ്യനായ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ് നടത്തുന്ന കേരളയാത്രയുടെ ശോഭ കെടുത്താനാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങള്‍. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയില്‍ ജോസ് കെ മാണി വ്യക്തമാക്കി

Exit mobile version