കനകദുര്‍ഗയ്ക്ക് വീണ്ടും തിരിച്ചടി..! ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് പോകാനാവില്ലെന്ന് ഭര്‍ത്താവ്; പോലീസിന്റെ വാക്കും അവഗണിച്ചു

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം കനകദുര്‍ഗയ്ക്ക് അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതായി പരാതി. ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിയ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കനകദുര്‍ഗയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് പോകാനാവില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി വ്യക്തമാക്കിയിരിക്കുന്നു. അതേസമയം പോലീസിന്റെ ആവശ്യവും ഭര്‍ത്താവ് നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ വണ്‍ സ്റ്റോപ് സെന്ററില്‍ എത്തിച്ച് താത്കാലിക അഭയസ്ഥാനം ഒരുക്കുകയായിരുന്നു.

സമൂഹത്തില്‍ അക്രമത്തിനിരയാകുന്ന പെണ്‍കുട്ടികളെ താത്കാലികമായി പാര്‍പ്പിക്കുന്ന ഇടമാണ് വണ്‍ സ്റ്റോപ് സെന്റര്‍. ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ബന്ധുക്കളും തള്ളികളഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന അയ്യപ്പമഹാ സംഗമത്തില്‍ സംബന്ധിച്ച കനകദുര്‍ഗയുടെ സഹോദരന്‍ സഹോദരിയുടെ ആചാര ലംഘനത്തിന് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനുവരി 2നായിരുന്നു കനകദുര്‍ഗയും ബിന്ധുവും മല കയറിയത്.

Exit mobile version