എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈഫന്റ് കൊടുക്കാന്‍ സിന്‍ഡിക്കേറ്റ് സമ്മതിച്ചു; സമരം അവസാനിപ്പിച്ച് എസ്എഫ്‌ഐ

അതേ സമയം ഫണ്ടില്ലാത്തത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന തുക ഫെലോഷിപ്പായി നല്‍കാന്‍ കഴിയാത്തതെന്നായിരുന്നു സര്‍വ്വകലാശാലയുടെ വിശദീകരണം

കോട്ടയം: എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപ സ്റ്റൈഫന്റ് നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

അതേ സമയം ഫണ്ടില്ലാത്തത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന തുക ഫെലോഷിപ്പായി നല്‍കാന്‍ കഴിയാത്തതെന്നായിരുന്നു സര്‍വ്വകലാശാലയുടെ വിശദീകരണം. പിഎച്ച്ഡി ചെയ്യുന്നവര്‍ക്കുള്ള ഫെലോഷിപ്പ് നാല് വര്‍ഷമായി കിട്ടിയിരുന്നില്ല. എന്നാല്‍ സിനിമ നിര്‍മ്മിക്കാനും കെട്ടിടം ഉയര്‍ത്താനും ശ്രമിക്കുന്ന സര്‍വ്വകലാശാല കുട്ടികള്‍ക്കുള്ള ഫെലോഷിപ്പ് മനപൂര്‍വ്വം പിടിച്ച് വെച്ചിരിക്കുന്നുവെന്നായിരുന്നു എസ്എഫ് ഐയുടെ ആരോപണം.

Exit mobile version