ശബരിമല വിഷയം; സമരം വിജയിച്ചില്ലെന്ന് ബിജെപി തന്നെ സമ്മതിച്ചു; വിശ്വാസികള്‍ സിപിഎമ്മിനോടൊപ്പം;മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും, വിശ്വാസികള്‍ സിപിഎമ്മിനോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും, വിശ്വാസികള്‍ സിപിഎമ്മിനോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല. എന്നാല്‍ വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന് ബിജെപി പ്രചരിപ്പിച്ചു. സി പി എമ്മിനോടൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണ് സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Exit mobile version