ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; സാക്ഷികളുടെ മൊഴിയില്‍ പൊരുത്തക്കേട്, നുണ പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണ സംഘം

സംഭവത്തിനു സാക്ഷികളായ ചിലരുടെ മൊഴികളിലെ പൊരുത്തക്കേട് കാരണമാണിത്

കൊച്ചി: നടി ലീന മരിയ പോളിന്റെ പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ ഉണ്ടായ വെടിവെയ്പ്പ് കേസില്‍ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് ഒരുങ്ങുന്നു. സംഭവത്തിനു സാക്ഷികളായ ചിലരുടെ മൊഴികളിലെ പൊരുത്തക്കേട് കാരണമാണിത്. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.

നടി ലീനയുടെ മൊഴി കേസന്വേഷണത്തിന്റെ മുന്നോട്ട് പോക്കില്‍ നിര്‍ണായകമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍.

അതേ സമയം ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ കേരള പോലീസ് മുബൈ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. കേസില്‍ അധോലോക നായകന്‍ രവി പൂജാരിക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് മുബൈ പോലീസിന്റെ സഹായം തേടിയത്.

Exit mobile version