51 സ്ത്രീകളുടെ പട്ടിക, ഉത്തരവാദിത്തം സര്‍ക്കാരിന്..! സ്ത്രീകള്‍ ശബരിമല കയറുന്നുണ്ടോയെന്നു നോക്കാന്‍ ദേവസ്വം ബോര്‍ഡിന് മാര്‍ഗമില്ല

തിരുവനന്തപുരം: സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച 51 സ്ത്രീകളുടെ പട്ടികയില്‍ പിഴവുകള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പട്ടിക നല്‍കിയത് ദേവസ്വം ബോര്‍ഡ് അല്ലെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നല്‍കിയ പട്ടികയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ശബരിമല കയറുന്നുണ്ടോയെന്നു നോക്കാന്‍ ദേവസ്വം ബോര്‍ഡിന് മാര്‍ഗമില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സമര്‍പ്പിച്ച ഈ പട്ടിക ആഭ്യന്തര വകുപ്പു തയ്യാറാക്കിയയാണിതെന്നാണ് ദേവസ്വം വകുപ്പിന്റെ നിലപാട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഉപയോഗിച്ചുള്ള 51 യുവതികളുടെ പട്ടികയാണിത്.

Exit mobile version