പലജാതി കള്ളന്മാരേ കണ്ടിട്ടുണ്ട്, ഇതാ ഇതുപോലെ ഒരു ക്ഷമാശീലനായ കള്ളനെ കണ്ടിട്ടുണ്ടോ..! 25000 രൂപ വിലയുള്ള ജര്‍മ്മന്‍ ഷെപ്പേഡിനെ മണിക്കൂറുകളോളം ഇരുന്ന് വളച്ചെടുത്ത് മോഷ്ടിച്ചു

ചെറുതോണി: പലജാതി കള്ളന്മാരേ കണ്ടിട്ടുണ്ട്. ഇതാ ഇതുപോലെ ഒരു ക്ഷമാ ശീലനായ കള്ളനെ കണ്ടിട്ടുണ്ടോ.. നല്ല വിലയുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട രണ്ടര വയസ്സുള്ള പെണ്‍നായയെ വളച്ചെടുത്ത് ലോറിയില്‍ കയറ്റി കള്ളന്‍ കൊണ്ടു പോകുന്നു.

വീടിനു മുന്‍വശത്തു സ്ഥാപിച്ചിരുന്ന ഇരുമ്പുകൂട്ടില്‍ നിന്നാണ് കള്ളന്‍ നായയെ മോഷ്ടിച്ച കടത്തിയത്. നായയെ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം അയല്‍വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞുിട്ടുണ്ട്. ഇടുക്കി പോലീസ് സ്റ്റേഷനില്‍ കന്റീന്‍ നടത്തുന്ന പുതിയാനിക്കല്‍ സജിയുടെ നായയെ ആണ് മോഷ്ടിച്ചു കടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം.

എന്നാല്‍ നായ കുരക്കാതെ നോക്കേണ്ടതുള്ളത് കൊണ്ട് കൂടിനടുത്ത് ഏറെ സമയം കാത്തിരുന്ന് നായയെ മെരുക്കി കൂട്ടില്‍ നിന്നു പുറത്തിറക്കി. എന്നിട്ടാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറ്റി കൊണ്ടുപോയത്. എന്നാല്‍ മോഷ്ടാവിന്റെ ചേഷ്ടകളെല്ലാം ക്യാമറയിലെ ദൃശ്യത്തില്‍ വ്യക്തമാണ്. സജിയുടെ വീടിനു മുന്‍വശത്തെ കൂട്ടില്‍ ഈ ഇനത്തില്‍പ്പെട്ട 2 നായ്ക്കളെയാണു വളര്‍ത്തിയിരുന്നത്.

Exit mobile version