കൊല്ലത്ത് ഇത്തവണയും എന്‍കെ പ്രേമചന്ദ്രന്‍ തന്നെ; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍കെ പ്രേമചന്ദ്രന്‍ മത്സരിക്കുമെന്ന് ആര്‍എസ്പി. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ കൊല്ലം എംപിയാണ് പ്രേമചന്ദ്രന്‍.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ യുഡിഎഫില്‍ പുരോഗമിക്കുന്നതിനിടെയുളള ആര്‍എസ്പിയുടെ ഏകപക്ഷീയമായ നടപടിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.എല്‍ഡിഎഫ് വിട്ടു യുഡിഎഫില്‍ ചേര്‍ന്ന സവിശേഷ സാഹചര്യത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് മണ്ഡലമായ കൊല്ലം ആര്‍എസ്പിക്ക് വിട്ടുകൊടുക്കുകയായിരുന്നു. അന്ന് എംഎ ബേബിയെ പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ മണ്ഡലത്തെ യുഡിഎഫിനൊപ്പം നിര്‍ത്തിയത്. 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം

Exit mobile version