പൊതു സ്വത്ത് പൂര്‍ണ്ണമായും വില്‍ക്കാന്‍ നീക്കം, നൂറു ശതമാനം സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം; ബജറ്റിനെതിരെ എന്‍കെ പ്രേമചന്ദ്രന്‍ എംപി

കൊല്ലം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. രാജ്യത്തെ പൊതുസ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും നൂറു ശതമാനം സ്വകാര്യ വത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബജറ്റ് പ്രസംഗത്തില്‍ നിന്ന് വ്യക്തമായെന്നും പ്രേമചന്ദ്രന്‍ പറയുന്നു. എല്‍ഐസിയുടെ ഓഹരികള്‍ പോലും വിറ്റഴിക്കുകയാണ്. രാജ്യത്തിന്റെ പൊതു സ്വത്തിന്റെ സമ്പൂര്‍ണ വില്‍പനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ അപ്രസക്തം ആണെന്ന് തുറന്ന് സമ്മതിക്കുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ച നിരക്ക് എത്രയെന്ന് കൃത്യമായി പറയാന്‍ പോലും ധനമന്ത്രിക്ക് ആയില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു.

Exit mobile version