ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്‌സഭയില്‍ എംപി എന്‍കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കും. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരമല യുവതീപ്രവേശനം തടാന്‍ ലോക്സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ അനുമതി തേടിയത്.

പതിനേഴാം ലോക്സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എന്‍കെ പ്രമേചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതെല്ലാം ആചാരനുഷ്ഠാനങ്ങളാണോ നിലനില്‍ക്കുന്നത് അത് തുടരണമെന്നാവശ്യപ്പെട്ടാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Exit mobile version