തിരുവനന്തപുരം: വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ആലപ്പുഴ തുമ്പോളി സ്വദേശിനി ആവണി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമാണ് ആവണി വീട്ടിലേക്ക് മടങ്ങിയത്.
12 ദിവസമാണ് ആവണി ആശുപത്രിയിൽ കഴിഞ്ഞത്. ആശുപത്രിക്കിടക്കയിൽ വച്ച് നിശ്ചയിച്ച ദിവസം തന്നെയാണ് വരൻ ഷാരോൺ ആവണിയെ താലി ചാർത്തിയത്.
പ്രാര്‍ത്ഥനയാണ് കരുത്തായതെന്നും ആവണി പറഞ്ഞു. അപകടം നടന്നശേഷം കാലെടുത്ത് വെക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല എന്നും ആശുപത്രിയിൽ കാണാൻ വരുന്നവരും എല്ലാവരും വലിയ പിന്തുണയാണ് നൽകിയതെന്നും ആവണി പറഞ്ഞു.
കല്യാണം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല. പിന്നെ എറണാകുളം ലേക്ക് ഷോറിലേക്ക് കൊണ്ടുപോയതും അവിടെ വെച്ച് താലികെട്ട് നടക്കുന്നതെന്നും ഷാരോണിനെ ലഭിച്ചത് ഭാഗ്യമാണെന്നൊക്കെ പറയുന്നുണ്ട് എന്നും ശരിക്കും എനിക്ക് ഇങ്ങനെയൊരു പാര്‍ട്ണറെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നും ആവണി കൂട്ടിച്ചേർത്തു.
