എയിഡഡ് സ്‌കൂള്‍, കോളേജ് അധ്യാപക തസ്തികകള്‍ പിഎസ്‌സിക്ക് വിടണം; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ഹര്‍ജി സ്വീകരിച്ച കോടതി വിശദീകരണമാവശ്യപ്പെട്ട് സര്‍ക്കാരിനും പിഎസ്‌സിക്കും നോട്ടീസ് അയച്ചു

കൊച്ചി: എയിഡഡ് സ്‌കൂളിലെയും കോളേജ് അധ്യാപക തസ്തികകള്‍ പിഎസ്എസിക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. എംകെ സലീം എന്ന പൊതുപ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത്.

എയിഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക തസ്തികകള്‍ പിഎസ്‌സിക്ക് വിടണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഹര്‍ജി സ്വീകരിച്ച കോടതി വിശദീകരണമാവശ്യപ്പെട്ട് സര്‍ക്കാരിനും പിഎസ്‌സിക്കും നോട്ടീസ് അയച്ചു.

Exit mobile version