തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, പിടികൂടിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 360 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. 40 ലക്ഷം രൂപ വിലമതിക്കുന്നത് ആണ് സ്വർണം.

തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായത്. സ്വർണ്ണം ജീന്‍സിനുള്ളില്‍ തുന്നിച്ചേര്‍ത്ത് കടത്തനായിരുന്നു യാത്രക്കാരന്റെ ശ്രമം.

മലേഷ്യിലെ ക്വാലാലംപൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version