പേരാമ്പ്രയിൽ തെരുവുനായ ആക്രമണം, അഞ്ച്‌പേർക്ക് പരിക്ക്

dog | bignewslive

കോഴിക്കോട്: തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ആവളയിലാണ് സംഭവം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തെരുവ് നായ ആക്രമിച്ചത്.

കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്.

പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Exit mobile version