കൊല്ലം: തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ മടത്തറയിൽ ആണ് സംഭവം. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിക്കുകയായിരുന്നു.
ഇശൽ എന്ന കുട്ടിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റിട്ടുള്ളത്.
നായയെ നാട്ടുകാർ തല്ലിക്കൊന്നു. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
