പൊലീസ് കസ്റ്റഡിയില്‍ നിന്നും കൈവിലങ്ങുമായി ചാടിപ്പോയി, പോക്‌സോ കേസ് പ്രതി സ്‌കൂളിലെ ശുചിമുറിയില്‍നിന്നും പിടിയിൽ

കോഴിക്കോട്: കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി
പിടിയിൽ. അസം സ്വദേശി പ്രസഞ്ജിത്താണ് പിടിയിലായത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ ഇയാൾ ഇന്നലെയാണ് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.45നാണ് പ്രസന്‍ജിത്തിനെ പിടികൂടിയത്.

പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയില്‍നിന്നാണ് പ്രതി പിടിയിലായത്. പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായി ഇയാള്‍ കഴിഞ്ഞ ദിവസമാണ് നാടുവിട്ടത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ബംഗളൂരുവില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version