പാലക്കാട്: ജീവിത സാഹചര്യങ്ങളിൽ പാതിവഴിയില്‍ നിലച്ച് പോയ പഠനം വീണ്ടെടുത്ത് ദമ്പതികൾ.
പാലക്കാട് പൂളക്കാട് ഹിദായത്ത് നഗറിലെ അബൂതാഹിറും, ഭാര്യ തസ്ലീമയുമാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും വിദ്യാർത്ഥികളായത്.
ഇരുവരും പ്ലസ് ടു മലയാളം പരീക്ഷ ഒരുമിച്ചാണ് എഴുതിയത്. പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ് സ്‌കൂളിലാണ് ഇരുവരും രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയെഴുതിയത്.
40 വയസ്സുകാരനായ അബൂതാഹിർ പത്താം ക്ലാസ് കഴിഞ്ഞ് സ്വയം പഠനം നിർത്തിയ ആളാണ്. വിവാഹശേഷം ആണ് 30 വയസ്സുകാരി തസ്ലീമയുടെ പഠനവും നിലച്ചത്. വീണ്ടും പഠിക്കണം എന്ന ആഗ്രഹം
ഉള്ളിൽ അലയടിച്ചപ്പോൾ ഇരുവരും സ്കൂൾ ബാഗുമെടുത്ത് ഒരുമിച്ച് പഠിക്കനിറങ്ങുകയായിരുന്നു.
പഠനത്തിന് ഒപ്പം നില്‍ക്കാന്‍ സാക്ഷരതാമിഷൻ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായതായി. അബൂതാഹിറും തസ്ലീമയും പറയുന്നു.
