കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, 22കാരന് ദാരുണാന്ത്യം

കണ്ണൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 കാരന് ദാരുണാന്ത്യം. കണ്ണൂർ ചക്കരക്കല്ല് കുന്നുമ്പ്രത്ത് ആണ് സംഭവം. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവാണ് മരിച്ചത്.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു അപകടം. ചക്കരക്കല്ലിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കപ്പാട് നിന്ന് ചക്കരക്കല്ലിലേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അഭിനവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്ത് അശ്വിന് അപകടത്തിൽ പരിക്കേറ്റു. അശ്വിൻ ചികിത്സയിലാണ്.

Exit mobile version