മോഡി കേരളത്തിലെത്തി; ഊഷ്മള സ്വീകരണം ഒരുക്കി മുഖ്യമന്ത്രിയും ഗവര്‍ണറും

4:50ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനും വിവിധ പരിപാടികളില്‍ പങ്കുചേരാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. 4:50ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശേഷം 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മോഡി ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

വൈകിട്ട് 4 മണിയോടെ തിരുവനന്തപുരത്ത് വ്യോമസേനാ ടെക്നിക്കല്‍ ഏരിയയിലാണ് അദ്ദേഹം എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും സ്വീകരിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനവും സന്നിഹിതനായിരുന്നു. തിരുവനന്തപുരത്തെത്തിയ മോഡി പ്രത്യേക ഹെലികോപ്റ്റര്‍ വഴിയാണ് കൊല്ലത്ത് എത്തുക. കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മോഡി പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 13.14 കിലോമീറ്റര്‍ ദൂരത്തില്‍ മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയാണ് ബൈപ്പാസ്.

Exit mobile version