കാട്ടുപന്നികളെ അകറ്റാന്‍ വൈദ്യുതി കമ്പി സ്ഥാപിച്ചു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്താണ് കാട്ടുപന്നികളുടെ രൂക്ഷമായത്.

പട്ടാമ്പി: കാട്ടുപന്നികളുടെ ശല്യം കൂടിവന്നതോടെ അവയെ ഉന്മൂലനം ചെയ്യാന്‍ വൈദ്യുതി കമ്പി സ്ഥാപിച്ച യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി കൊല്ലൂര്‍ കടാങ്കോട്ടില്‍ പള്ളിയിലില്‍ മണികണ്ഠന്‍ എന്ന സുന്ദരന്‍ (40 ) ആണ് മരിച്ചത്.

സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്താണ് കാട്ടുപന്നികളുടെ രൂക്ഷമായത്. കൃഷികള്‍ക്ക് വന്‍ ഭീഷണിയാണെന്ന് കണ്ടതോടെയാണ് വൈദ്യുതി കമ്പി വലിച്ച് കെട്ടിയത്. വൈദ്യുതി കമ്പി കെട്ടിയത് ശ്രദ്ധയില്‍പ്പെടാതെ പോയ യുവാവ് ഷോക്കേറ്റ് വീഴുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുന്ദരനെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് വെളിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്ന് കരുതുന്നു. വീട്ടുടമസ്ഥനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Exit mobile version