പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം, സംഭവം ഇടുക്കിയില്‍

പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് മൂവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

ഇടുക്കി: കൊച്ചറയില്‍ പുല്ല് ചെത്താന്‍ പോയ അച്ഛനും 2 മക്കളും ഷോക്കേറ്റു മരിച്ചു. ചെമ്പകശ്ശേരില്‍ കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് മൂവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

പുല്ല് ചെത്താന്‍ പോയപ്പോഴാണ് ഷോക്കേറ്റതെന്നാണ് വിവരം. മൃതദേഹങ്ങള്‍ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version