കാട്ടുപന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു, 17കാരന് ദാരുണാന്ത്യം

മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലാണ് സംഭവം. കുഴിഞ്ഞൊളം സ്വദേശി സിനാന്‍ ആണ് മരിച്ചത്. കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നാണ് സിനാന് ഷോക്കേറ്റത്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപന്നി ശല്യം തടയാന്‍ വേണ്ടി സ്ഥാപിച്ചതായിരുന്നു വൈദ്യുതി വേലി.ഇതില്‍ നിന്നായിരുന്നു സിനാന് ഷോക്കേറ്റത്.

also read: മിഷോങ് ചുഴലിക്കാറ്റ്; കേരളത്തിലേക്കുള്ള ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

ഷോക്കേറ്റ വീണ കുട്ടിയെ കണ്ടതോടെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നേരത്തെ സിനാന്റെ സുഹൃത്ത് 17 കാരന്‍ ഷംനാദിനും ഷോക്കേറ്റിരുന്നു.

ഇതേ വൈദ്യുത വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. പരിക്കേ ഷംനാദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version