വീട്ടിലെ കറണ്ട് പോയപ്പോള്‍ നോക്കാനിറങ്ങി, ഷോക്കേറ്റ് 37കാരന് ദാരുണാന്ത്യം

ആലപ്പുഴ : ഇരുമ്പുകമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ആര്യാടാണ് സംഭവം. കോമച്ചാം വെളി ജോബി തോമസ് ആണ് മരിച്ചത്.

മുപ്പത്തിയേഴ് വയസ്സായിരുന്നു. വീട്ടിലെ കരണ്ട് പോയപ്പോള്‍, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഇരുമ്പു കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.

also read: വന്ദേഭാരതിന്റെ നിറം മാറ്റാനുള്ള തീരുമാനിച്ചത് ഇന്ത്യൻ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്; കാവി നിറം സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി

തെറിച്ചുവീണ ജോബിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സസമയം, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു.

also read: യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിക്കും അവസരം നഷ്ടമാകില്ല, മലപ്പുറത്തിന് പ്രത്യേക പരിഗണന, പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

പാടത്ത് രാത്രി മീന്‍പിടിക്കാന്‍ പോയ ചെറുകോട് ചോലയില്‍ ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്നികളെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Exit mobile version