വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; ദുരന്തം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെ കല്യാണപ്പന്തല്‍ പളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം, പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. ബീഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ 28 ന് കൊച്ചി ഹയാത്ത് ഹോട്ടലില്‍ വിവാഹവും കഴിഞ്ഞ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടില്‍ റിസെപ്ഷനുമായിരുന്നു. കല്യാണപ്പന്തല്‍ ഇന്നലെയാണ് പൊളിച്ചു മാറ്റിയത്. ഇവര്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തില്‍ മൂന്നുപേരും തല്‍ക്ഷണം മരിച്ചു.

Exit mobile version