മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം, പോസ്റ്റ്മോർട്ടം ഇന്ന്

കൊച്ചി: മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 35കാരിയായ അസ്മയാണ് മരിച്ചത്. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു അസ്മ മരിച്ചത്.

അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും.

Exit mobile version