പെരിയാറില്‍ കുളിക്കാനിറങ്ങി, അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ നെടുവേലി സ്വദേശികളായ ഗംഗ (48), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്.

കാലടി മലയാറ്റൂരിനു സമീപത്താണ് അപകടം. ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള മധുരിമ കടവിൽ ഇരുവരും സ്ഥിരമായി കുളിക്കാന്‍ പോകാറുള്ളതായിരുന്നു.

എന്നാൽ ഇന്ന് കുളിക്കാന്‍ പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. ഇതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് ഇരുവരെയും പുഴയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Exit mobile version