ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരായ ഹര്‍ജി; സര്‍ക്കാരിനും ഐആര്‍ഇക്കും ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: കൊല്ലം ആലപ്പാട്ടിലെ കരിമണല്‍ ഖനനത്തിനെതിരെയുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഐആര്‍ഇക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഐആര്‍ഇയുടെ ഖനനത്തെ ചോദ്യം ചെയ്ത് ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവില്‍ കെഎം ഹുസൈന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ഖനനത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ആലപ്പാട്ടെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നേരത്തെ സമിതിയിയെ വച്ചിരുന്നു. 2018 ഫെബ്രുവരിയില്‍ സമിതി റിപ്പോര്‍ട്ട് സര്‍പ്പിച്ചെങ്കിലും ഇതിലെ ശുപാര്‍ശ നടപ്പാക്കിയില്ല. ഇത് നടപ്പാക്കണമെന്നും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കും വരെ ഐആര്‍ഇയോട് ഖനനം നിര്‍ത്താന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

10,000 കുടുംബങ്ങളുണ്ടായിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ ഉള്ളത് 5000 കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നതെന്നും തീരം എടുക്കുന്ന കടല്‍ ഇപ്പോള്‍ ഹര്‍ജിക്കാരന്റെ വീടിനടുത്തെത്തിയിരിക്കയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version