സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഒറ്റയടിയ്ക്കാണ് സ്വര്‍ണ്ണ വിലയില്‍ കുതിപ്പുണ്ടായത്.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version