കൊച്ചി:ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും പണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) ആണ് അറസ്റ്റിലായത്.
കാലടി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. വീട്ടിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്.
ഈ മാസം 16ന് ആയിരുന്നു
കേസിനാസ്പദമായ സംഭവം. മോഷ്ടിച്ച പണം കൊണ്ട്
ഇവർ സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
