കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടം, 55കാരന് ദാരുണാന്ത്യം

തൃശ്ശൂർ: ഇരുചക്ര വാഹന അപകടത്തിൽ 55കാരന് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് ആണ് മരിച്ചത്.

വല്ലകുന്നിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തിവരികയായിരുന്നു സജിത്ത്. ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ സജിത്തിനെ ഉടൻ തന്നെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മ: ഫിലോമിന. ഭാര്യ റാണി. മക്കൾ : മേഖ, എൽമീറ. മരുമകൻ ആൽവിൻ. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടക്കും.

Exit mobile version