തിരുവനന്തപുരം കാട്ടാകടയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍!

കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ഛയത്തിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ കഞ്ചാവ് വേട്ട. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മുള്ളൂശ്ശേരി പ്ലാകുഴി വീട്ടില്‍ അരുണ്‍(25), ഗണേഷ് (20),കുമരകം ശ്രീരാഗ് (23 )എന്നരാണ് അറസ്റ്റിലായത്. കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ഛയത്തിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.

തമിഴ്‌നാട് തേനിയില്‍ നിന്നും കഞ്ചാവ് വാങ്ങി മടങ്ങി വരും വഴിയാണ് ഇവര്‍ അറസ്റ്റിലായത്. മുന്‍പും അമരവിളയില്‍ ഉള്‍പ്പടെ സമാന കേസുകളിലെ പ്രതികളാണ് പിടിയിലായിട്ടുള്ളത്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് ഇവരുടെ കച്ചവടം എന്നു മൊഴി നല്‍കിയതായി എക്‌സൈസ് പറഞ്ഞു. വന്‍ റാക്കറ്റ് ഇതിനു പിന്നില്‍ ഉണ്ടെന്നും ഇവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Exit mobile version