കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 44 കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി പിടിയില്‍

ganja seized | big news live

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് ആണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി നിസാമാണ് പിടിയിലായത്. കാറിന്റെ പിന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.


ന്യൂ ഇയര്‍ പ്രമാണിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ജില്ലാ നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.

ഇത് നഗരത്തിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് ജില്ലാ നാര്‍ക്കോട്ടിക്‌സ് വിഭാഗവും കുന്ദമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിസാമിനെ പിടികൂടിയത്.


ഇതിനു മുമ്പും കഞ്ചാവ് വില്‍പന നടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ നിസാം പോലീസിനോട് പറഞ്ഞത്. അതേസമയം ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയവരെ കുറിച്ചും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version