കാൽനടപ്പാതയുടെ സ്ലാബ് തകർന്നു, കാനയിലേക്ക് വീണ് യുവതി, അപകടം ഡോക്ടറെ കണ്ട് മടങ്ങവെ

തൃശ്ശൂർ:കാൽനടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണ് യുവതിക്ക് പരിക്ക്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. പൈങ്കുളം സ്വദേശിയായ ആര്യയാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. വടക്കാഞ്ചേരിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു യുവതി. റോഡരികിലെ കാൽ നടപ്പാതയുടെ സ്ലാബ് തകർന്ന് യുവതി ഓടയിലേക്ക് വീണു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ്
യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ കാലിന് പരിക്കേറ്റു. ആറ് മാസം മുൻപും ഇതേ സ്ഥലത്ത് സമാനമായ മറ്റൊരു അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു.

Exit mobile version