ആലപ്പാട് നടക്കുന്നത് ഖനനമല്ല; തീരത്ത് അടിയുന്ന ധാതുക്കളുടെ ശേഖരണം മാത്രം; ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് ഐആര്‍ഇ ഡയറക്ടര്‍

സോഷ്യല്‍മീഡിയയില്‍ വൈറലായ സേവ് ആലപ്പാട് ക്യാംപെയിനോട് പ്രതികരിച്ച്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ വൈറലായ സേവ് ആലപ്പാട് ക്യാംപെയിനോട് പ്രതികരിച്ച് ആലപ്പാട് ഗ്രാമത്തില്‍ കരിമണല്‍ ശേഖരണം നടത്തുന്ന പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ രംഗത്തെത്തി. കമ്പനി മാനേജിംഗ് സയറക്ടര്‍ ദീപേന്ദ്ര സിങ്ങാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ആലപ്പാട് നടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഖനനമല്ലെന്നും തീരത്ത് അടിയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലത്തെ അവിടുത്തെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പഠനം വേണം. വിഷയത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവിടുത്തെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ദീപേന്ദ്ര സിങ് വിശദീകരിക്കുന്നു.

Exit mobile version