ആലപ്പാട് ഖനനം; തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയ ഭൂമിയാണിത്

ആലപ്പാട്: വെള്ളനാതുരുത്തിലെ ഖനന ഭൂമിയുമായി ബന്ധപ്പെട്ടുള്ള തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കരുനാഗപ്പള്ളി താലൂക്കിലുള്ള സുഗുണാനന്ദ കരയോഗത്തിന്റെ കൈവശമുള്ള ഒരേക്കറില്‍ക്കൂടുതല്‍ ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് ലാന്റ് റവന്യു തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറിയത്.

പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയ ഭൂമിയാണിത്. കണ്ടല്‍ക്കാടുകളും നീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമിയാണിതെന്നാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. അതേസമയം ഈ ഭൂമിയില്‍ ഒരു വര്‍ഷത്തിലധികമായി ഐആര്‍ഇഎല്‍ ഖനനം നടത്തുകയാണ്.

Exit mobile version