‘മഴയായാലും പ്ലേ സ്‌കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി’ മകന്റെ രസകരമായ വീഡിയോ പങ്കുവെച്ച് കെഎസ് ശബരീനാഥ്

Divya S Iyer | Bignewslive

പത്തനംതിട്ട: ‘മഴയായാലും പ്ലേ സ്‌കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി’ തന്റെ മകന്റെ രസകരമായ വീഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥ് കുറിച്ച വാക്കുകളാണ് ഇത്.

പ്രണയത്തിൽ നിന്ന് പിന്മാറി; പിന്നാലെ വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ യുവാവും സുഹൃത്തുക്കളും മാതാപിതാക്കളെ കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി!

എന്റെ കുഞ്ഞിന് നാളെ എവിടെ പോകണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടറായ അമ്മ ദിവ്യ എസ് അയ്യർ ചോദിക്കുമ്പോൾ മകൻ മൽഹാർ നൽകുന്ന മറുപടി പ്ലേ സ്‌കൂളിൽ പോകണമെന്നായിരുന്നു. എന്നാൽ, സ്‌കൂളിന് അമ്മ അവധി കൊടുത്തല്ലോ എന്ന് വീണ്ടും അമ്മ. അവധി വേണ്ട സ്‌കൂളിൽ പോകണം എന്ന് വാശിപിടിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.

‘മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ’, കുഞ്ഞിന് വീട്ടിൽ ഇരുന്നിട്ട് മടുത്തു കാണും, , ‘ജില്ലാ കലക്ടർമാരുടെ ഓരോ ഗതികേട്’, ശബരി സാറിന്റെ ദിവ്യ ടീച്ചറുടെ കുട്ടിയല്ലേ? ബോൺ പഠിപ്പിസ്റ്റ് ആണ് എന്ന് തോന്നുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകളും. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Exit mobile version