കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

പത്തനംതിട്ട: കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസില്‍ പ്രതികളായിട്ടുള്ളവരുമാണ് ശബരിമലയില്‍ദര്‍ശനം നടത്തുന്നത്. സ്ത്രീകളെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എന്നാല്‍ പശ്ചാത്തലം വരെ മോശമായ ഇവരെ ഇവിടെ എത്തിക്കുന്നത് ആരാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ മനപൂര്‍വം അയ്യപ്പവിശ്വാസികളുടെ വികാരത്തെ മുറിവേല്‍പ്പിക്കുകയാണ്. അവിശ്വാസകളേയും ക്രിമിനല്‍കേസില്‍ പ്രതികളായിട്ടുള്ളവരേയും സര്‍ക്കാര്‍ തന്നെ ഇവിടെ നിര്‍ബന്ധിച്ച് കൊണ്ടുവരികയാണ്. റിവ്യൂ പെറ്റീഷന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതിന് മുമ്പ് എങ്ങനെയെങ്കിലും സ്ത്രീപ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം എന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു

അരാജകവാദികളേയും അവിശ്വാസികളേയും ശബരിമലയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുവന്നാല്‍ വിശ്വാസികള്‍ അതിനെ ശക്തമായി ചെറുത്തുതോല്‍പ്പിക്കും. ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം.

Exit mobile version