ആര്‍പ്പോ ആര്‍ത്തവം ഇന്നും നാളെയും

വനിതാ-ശിശുവികസന വകുപ്പ് ആര്‍ത്തവ ശരീരം എന്ന ശാസ്ത്രപ്രദര്‍ശനവും ആര്‍പ്പോ ആര്‍ത്തവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും

കൊച്ചി:ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവം ഇന്നും നാളയുമായി എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപ്പാഡ് മൈതാനിയില്‍ വെച്ച് നടത്തും. ഇന്ന് രാവിലെ 8 മണിയോടെ പരിപാടിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ നാല് ട്രാന്‍സ്‌ജെന്‍ഡറുകളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയും തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലാണ് ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചിരിക്കുന്നത്.

വനിതാ-ശിശുവികസന വകുപ്പ് ആര്‍ത്തവ ശരീരം എന്ന ശാസ്ത്രപ്രദര്‍ശനവും ആര്‍പ്പോ ആര്‍ത്തവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അതോടൊപ്പം സ്ത്രീകള്‍ എഴുതിയ ആര്‍ത്തവ കുറിപ്പുകള്‍ പരിപാടിയുടെ ഭാഗമായി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ സന്ദര്‍ശിക്കും.

Exit mobile version