വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി, പാറയില്‍ നിന്നും തെന്നി വെള്ളത്തില്‍ വീണ് മൂന്നരവയസ്സുകാരന്‍, ദാരുണാന്ത്യം

ഇടുക്കി: പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നരവയസ്സുകാരന് ദാരുണാന്ത്യം. ഇടുക്കിയിലെ പൂപ്പാറയിലാണ് സംഭവം. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്.

ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പുഴ കാണാനായി എത്തിയതായിരുന്നു ശ്രീനന്ദ്. അപ്പോഴാണ് അപകടം ഉണ്ടായത്. പാറയില്‍ നിന്നും തെന്നി കുട്ടി പന്നിയാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു.

also read:പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കള്‍ മുങ്ങി മരിച്ചു, ഒരാളുടെ വിയോഗം ജന്മദിന പിറ്റേന്ന്

പുഴയിലൂടെ 25 മീറ്ററോളം ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കള്‍ രക്ഷപെടുത്തിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Exit mobile version